Latest NewsNewsIndia

ചൈനയെ വിറപ്പിച്ച ഇന്ത്യന്‍ സേനയുടെ ‘വികാസ് ബറ്റാലിയന്‍ അമേരിക്കയുടെ നേവി സീലുകളെ വെല്ലും

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്. ഇന്ത്യന്‍ പ്രദേശങ്ങളെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇതാദ്യമായാണ് ഇത്രയും ശക്തമായ ഒരു തിരിച്ചടി ലഭിക്കുന്നത്. എന്നാല്‍ ഇതിനു ഇന്ത്യന്‍ സൈന്യത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒരു കൂട്ടരുണ്ട്. ഇവരാണ് ചൈനയെ വിറപ്പിച്ച ഇന്ത്യന്‍ സേനയുടെ ‘വികാസ് ബറ്റാലിയന്‍ . ഇക്കൂട്ടര്‍ അമേരിക്കയുടെ നേവി സീലുകളെ വെല്ലും.

Read Also : ചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്ഗോങ് സോയുടെ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതില്‍ ഞെട്ടി ചൈനയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും : ഇന്ത്യയുടെ പ്രതിരോധത്തില്‍ ചൈനയ്ക്ക് ഭയം

 

രാജ്യത്തേക്ക് കടന്നുകയറി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളെ തുരത്തിയോടിക്കാന്‍ കണ്ണും കാതും തുറന്നുവെച്ച് സദാസമയവും ഇവര്‍ സേവനബദ്ധരായ ധീരന്മാരെ കുറിച്ച് അധികമാര്‍ക്കും അറിയാനിടയില്ല. ഇന്ത്യന്‍ സേനയോടൊപ്പം മരംകോച്ചുന്ന തണുപ്പില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ പോരാളികള്‍ക്ക് പേരാണ് ‘വികാസ് ബറ്റാലിയന്‍’. ‘സ്‌പെഷ്യല്‍ ഫ്രോന്റിയര്‍ ഫോഴ്‌സ്’ എന്ന പേരിലും അറിയപ്പെടുന്ന ഇവര്‍ അമേരിക്കയുടെ ഏറ്റവും ശക്തമായ സേനാവിഭാഗമായ ‘നേവി സീലുകളോ’ടാണ് കൂടുതല്‍ സാമ്യം എന്ന് പറയുമ്പോ തന്നെ ഈ യോദ്ധാക്കളുടെ കരുത്ത് മനസിലാക്കാവുന്നതേയുള്ളൂ. 1962ല്‍ ഇന്തോ-ചൈന യുദ്ധം അവസാനിച്ച ശേഷമാണ് ഈ സേനാവിഭാഗം രൂപീകരിക്കപ്പെടുന്നത്.

യുദ്ധത്തില്‍ രാജ്യത്തിനു തിരിച്ചടി ഉണ്ടായതോടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍, അസ്ഥി പോലും മരവിപ്പിക്കുന്ന തണുപ്പില്‍ രാജ്യത്തെ കാക്കാന്‍ ഒരു സേനാവിഭാഗം കൂടിയേ തീരു എന്ന് കണ്ടാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ‘എസ്റ്റാബ്ലിഷ്മെന്റ് 22(അന്നത്തെ പേര്)’ രൂപീകരിക്കുന്നത്. തുടക്കത്തില്‍ ഈ പ്രദേശങ്ങളിലുള്ള ടിബറ്റന്‍ വംശജര്‍ സേനാവിഭാഗത്തിന്റെ ഭാഗമായപ്പോള്‍ ധീരതയ്ക്ക് പേര് കേട്ട ഗൂര്‍ഖകളും പിന്നീട് ഈ സേനാവിഭാഗത്തിലെ അംഗങ്ങളായി.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ സേവനം നടത്തുന്ന ‘വികാസ് ബറ്റാലിയണി’ന് സൈനിക റാങ്കുകളോട് സമാനമായ പദവികളും അധികാരവുമുണ്ട്. എന്നാല്‍ സൈന്യത്തില്‍ നിന്നും വിഭിന്നമായി പ്രത്യേക ദൗത്യങ്ങളാണ് ‘വികാസ് ബറ്റാലിയന്‍’ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നത്. മറ്റേത് പ്രത്യേക ദൗത്യ സേനകളോടും കിടപിടിക്കുന്ന യുദ്ധമുറകളാണ് ഇവരും സ്വായത്തമാക്കുന്നത്.

കൃത്യവും കഠിനവുമായും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ‘വികാസ് ബറ്റാലിയണി’ലെ പോരാളികള്‍ രാജ്യത്തെ കാക്കാനുള്ള ദൗത്യങ്ങളുടെ ഭാഗമാകുന്നത്. സ്ത്രീ സൈനികരും ഈ സേനാ വിഭാഗത്തിന്റെ ഭാഗമായുണ്ട്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടന്ന പോരാട്ടം, കാര്‍ഗില്‍ യുദ്ധത്തിലെ പ്രത്യേക ദൗത്യങ്ങള്‍ എന്നിവ മുന്‍പില്‍ നിന്ന് നയിച്ചത് ‘വികാസ് ബറ്റാലിയണാണ്’.

മറ്റ് നിരവധി ദൗത്യങ്ങളും ഇവര്‍ വിജയകരമായി ഇവര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇവ അതീവ രഹസ്യ സ്വഭാവത്തിലുള്ളതായതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിവിട്ടിട്ടില്ല. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിലും ഇന്ത്യന്‍ സേനയ്ക്ക് അളവില്ലാത്ത സഹായം ചെയ്തുതന്നതും ഇവരാണ്. കിഴക്കന്‍ പാകിസ്ഥാനിലെ ചിറ്റഗോംഗ് കുന്നുകളിലേക്ക് വിമാനം വഴി പറന്നിറങ്ങി അവിടെ തമ്പടിച്ചിരുന്ന പാക് സേനയെ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തിന് വഴിയൊരുക്കിയത് രാജ്യത്തിന്റെ ഈ ചുണകുട്ടികളാണ്. ‘ഓപ്പറേഷന്‍ ഈഗിള്‍’ എന്നായിരുന്നു ഈ ദൗത്യത്തിന് പേര്.

സമാനമായി യുദ്ധസാഹചര്യത്തില്‍, ബംഗ്ലാദേശില്‍ നിന്നും ബര്‍മയിലേക്ക്(ഇന്നത്തെ മ്യാന്‍മാര്‍) കടക്കാനായി ശ്രമിച്ച പാകിസ്ഥാന്‍ സൈന്യത്തിന്റെ പദ്ധതി തകര്‍ത്ത് യുദ്ധത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി എടുത്തതും ഈ സേനാവിഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button