തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ച് വിശേഷങ്ങള്‍ പങ്കുവെച്ച് മന്ത്രി ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയുമായുള്ള തന്റെ സൗഹൃദം വിശദീകരിക്കുമ്പോഴാണ് അദ്ദേഹം പഴയ ഓര്‍മ്മകൾ പങ്കുവെച്ചത്. പിണറായി നല്ലൊരു കായിക പരിശീലകനാണെന്നാണ് മന്ത്രി പറയുന്നത്. പഠിക്കുന്ന കാലത്ത് താന്‍ പിണറായിക്ക് കീഴിലാണ് നീന്തല്‍ പഠിച്ചത്. അദ്ദേഹം നല്ലൊരു നീന്തല്‍ വിദഗ്‌ധനാണ്. അദ്ദേഹത്തിന്റെ അമ്മയുമായും ജ്യേഷ്‌ഠനുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതിധീരനും കരുത്തനുമാണ് പിണറായി. നന്നായി തമാശ പറയും. രസകരമായാണ് തമാശകള്‍ പറയുന്നതെന്നും ഇ.പി ജയരാജൻ പറയുന്നു.
പിണറായി പാട്ട് പാടുന്നത് കണ്ടിട്ടുണ്ട്. എം.എല്‍.എ ആയി തിരുവനന്തപുരത്ത് വന്ന സമയത്ത് ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാന്‍ പോകാറുണ്ടായിരുന്നു. ഇടയ്‌ക്ക് വൈകുന്നേരങ്ങള്‍ നമുക്ക് ഇന്ന് ഒരു സിനിമ കാണാന്‍ പോയാലോയെന്ന് പിണറായി തന്നെ ചോദിക്കുമായിരുന്നു. പിണറായിയുടെ വീട്ടില്‍ നിന്നിട്ടുള്ള സമയത്ത് ഇടാൻ ഷർട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ ഷർട്ട് ഉപയോഗിക്കുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.
Post Your Comments