
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു. ഇന്നലെ വരെയുള്ള 51,542 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ 1530 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതോടെ 23,488 പേരാണു രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,477 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 19,366 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Post Your Comments