COVID 19Latest NewsIndiaNews

രാജ്യത്ത് അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും: ലഭ്യമാകുന്ന സർവീസുകൾ

ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഏഴ് മുതൽ മെട്രോ സർവീസുകൾ ആരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സർവീസുകൾ നടത്താൻ. സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങൾക്കും കൂട്ടായ്മകൾക്കും അനുമതി. പരമാവധി നൂറ് പേർക്കാണ് പങ്കെടുക്കാൻ അനുമതി. സെപ്തംബ‍ർ 21 മുതൽ ഓപ്പൺ തീയേറ്ററുകൾക്ക് അനുമതിയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാനും അനുമതിയുണ്ട്.

Read also: കുവൈറ്റിൽ ആശ്വാസം. കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് റിപ്പോർട്ട്. കര്‍ണാടകത്തിൽ 6,495 പേർക്കും, തമിഴ്നാട്ടിൽ 5,956 പേർക്കും, തെലങ്കാനയിൽ 1,873 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button