ഡല്‍ഹി : ഫേസ്ബുക്കിനെ അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫെയ്സ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. ഫേസ്ബുക്ക് ഇന്ത്യ ബി.ജെ.പി നേതാക്കളുടെ പോസ്റ്റുകള്‍ പിന്‍വലിക്കുന്നെന്നും ഇന്ത്യയിലെ കമ്പനി മേധാവികളും ജീവനക്കാരും രാഷ്ട്രീയപരമായ പക്ഷപാതിത്വം കാണിക്കുന്നെന്നും ആരോപിച്ചാണ് കേന്ദ്ര മന്ത്രി കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു.
സാമൂഹിക അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും കത്തില്‍ പറയുന്നു.ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ ഇത്തരം പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അനുകൂല പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു.
നീറ്റ് പരീക്ഷ എഴുതുന്നതിനു ജാമ്യം വേണമെന്ന ആവശ്യവുമായി പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതി
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇത്തരം നടപടികളുണ്ടായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു. ബി.ജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് ഫേസ്ബുക്കിന് കേന്ദ്രമന്ത്രിയുടെ കത്ത്.
Post Your Comments