തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ ജോസ് കെ.മാണി വിഭാഗത്തിന് വിജയം. പാര്‍ട്ടിയുടെ രണ്ടിലചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയെഴുതി. ജോസഫ് – ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. എന്നാല്‍ കമ്മീഷനില്‍ത്തന്നെ ചിഹ്നം നല്‍കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായം ഉടലെടുത്തു.
ജോസ് കെ.. മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനില്‍ പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. തീരുമാനത്തിനെതിരെ ഉടനടി അപ്പീല്‍ പോകുമെന്ന് പി ജെ ജോസഫ് അറിയിച്ചു.
അതേസമയം സത്യത്തിന്റെ വിജയമെന്ന് ജോസ്. കെ. മാണി വിഭാഗം പറഞ്ഞു. എന്നാല്‍ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നും ന്യൂനപക്ഷ വിധിയില്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി.
Post Your Comments