Latest NewsNewsIndia

സച്ചിൻ തെൻഡുൽക്കറിന്റെ മലയാളം ട്വീറ്റ്: ട്രോളുമായി ആരാധകർ

മുംബൈ: തിരുവോണ നാളിൽ മലയാളികൾക്ക് ആശംസ നേർന്ന് സച്ചിൻ തെൻഡുൽക്കർ പങ്കുവെച്ച മലയാളം ട്വീറ്റിനെ ട്രോളി ആരാധകർ. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനൊപ്പംഹാപ്പി ഓണം എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു. മലയാളികളായ ആരാധകർക്ക് സച്ചിന്റെ ആശംസ എന്താണെന്ന് മനസിലായി. എന്നാൽ അമ്പരന്നത് മലയാളം അറിയാത്തവരാണ്. അന്യഭാഷാ ട്വീറ്റുകൾ ഇംഗ്ലിഷിലേക്ക് തർജമ ചെയ്യാൻ ട്വിറ്റർ തന്നെ പ്രദാനം ചെയ്യുന്ന ട്രാൻസ്ലേറ്റ് ട്വീറ്റ് എന്ന ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഇതിന്റെ തർജമ വേറെ രീതിയിലാണ് വരുന്നത്. Who cares ‍ Happy Onam to all. #HappyOnam (‘ഇതൊക്കെ ആരു ഗൗനിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ’ എന്നാണ് പരിഭാഷ)

Read also: സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ അതിര്‍ത്തിരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button