കുത്രു : ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാണാതായ 59 കാരനായ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മാവോയിസ്റ്റുകളാണ് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നാഗയ്യ കോര്‍സയുടെ മൃതദേഹമാണ് ശരീരത്തില്‍ പരിക്കേറ്റ അടയാളങ്ങളോടെ രാവിലെ കുത്രുവിനും നമീദ് ഗ്രാമങ്ങള്‍ക്കുമിടയിലുള്ള റോഡില്‍ നിന്ന് കണ്ടെത്തിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ബസ്തര്‍ റേഞ്ച്) സുന്ദരരാജ് പി പറഞ്ഞു.
മൂര്‍ച്ചയേറിയ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് പരിക്കുകള്‍ സംഭവിച്ചതെന്നും ഇതിനു പിന്നാല്‍ മാവോയിസ്റ്റുകളാണെന്ന് സംസയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ലഘുലേഖയോ കുറിപ്പോ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ല, എന്നാല്‍ സാധ്യമായ എല്ലാ കോണുകളും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കുത്രു പോലീസ് സ്റ്റേഷനില്‍ നിയമിതനായ കോര്‍സ ഞായറാഴ്ച വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവധി എടുത്ത ശേഷം ഞായറാഴ്ച അവിടെ നിന്ന് പുറപ്പെട്ടു. തുടര്‍ന്ന് അധിക സമയം കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലേക്ക് എത്താതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സഹപ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനായി തെരച്ചില്‍ ആരംഭിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തുടര്‍ന്ന് മാവോയിസ്റ്റ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഇടതൂര്‍ന്ന വനത്തിലേക്ക് പോകുന്ന വഴിയില്‍ കുത്രുവില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള മംഗപേട്ട ഗ്രാമത്തിന് സമീപം കോര്‍സയുടെ മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ഇതേ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഉസൂര്‍ ഡെവലപ്മെന്റ് ബ്ലോക്ക് ഏരിയയിലെ ചേരമംഗി ഗ്രാമവാസിയാണ് കോര്‍സ, എന്ന് പൊലീസ് അദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments