ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു.
ഒറ്റദിവസത്തിനിടെ 971 പേര്‍ മരിച്ചതടക്കം ആകെ കോവിഡ് മരണങ്ങള്‍ 64,469 ആയി. രാജ്യത്തെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് 214 ദിവസം പിന്നിടുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം 36 ലക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിനിടെ രാജ്യത്തെ കോവിഡ് മുക്ത നിരക്ക് 76.62 ശതമാനമായിട്ടുണ്ട്. 27.74 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി. 7.81 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ദൈനംദിന റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments