ന്യൂഡൽഹി : ബെയർ ഗ്രിൽസിന്റെ ‘ഇൻടു ദ വൈൽഡി’ൽ പ്രധാനമന്ത്രി മോദിക്കും സ്റ്റൈൽ മന്നൻ രജനീകാന്തിനും ശേഷം അതിഥിയായി എത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അക്ഷയ് പരിപാടിയുടെ ടീസർ പങ്കുവച്ചത്.
ടീസർ നല്കുന്ന സൂചനകൾ പ്രകാരം വൻ സാഹസങ്ങൾക്കാണ് ബെയറും അക്ഷയും ഒരുങ്ങുന്നത്.അക്ഷയ് കുമാറിന്റെ ആക്ഷൻ സിനിമകളെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ‘ഇതിഹാസം’ എന്നാണ് ബെയർ ടീസറിൽ വിശേഷിപ്പിക്കുന്നത്. ഇതിനു മറുപടിയായി താൻ ‘റീൽ ഇതിഹാസം മാത്രമാണെന്നും ബെയറാണ് യഥാർത്ഥ ഇതിഹാസ’മെന്നും അക്ഷയ് പറയുന്നതും ടീസറിൽ കേൾക്കാം. ഒപ്പം വീഡിയോയിൽ ഇരുവരും ആനപ്പിണ്ടത്തിൽ നിന്നുമുണ്ടാക്കിയ ചായ കുടിക്കുന്നതും കാണാവുന്നതാണ്.
ഇൻടു ദ വൈൽഡി’ന്റെ ഭാഗമാകുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരും എന്ന് താൻ കരുതിയിരിക്കുമ്പോൾ ബെയർ തനിക്ക് ‘ആനപ്പിണ്ടം ചായ’ തന്ന് ഞെട്ടിച്ചുവെന്ന് അക്ഷയ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുമുണ്ട്. സെപ്തംബർ 11ന് ഡിസ്ക്കവറി പ്ലസിലും സെപ്തംബർ 14ന് ഡിസ്ക്കവറി ചാനലിലും പരിപാടി കാണാനാകും.
Post Your Comments