ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,935 രോഗികള്‍ സുഖം പ്രാപിച്ചതോടെ ഇന്ത്യയുടെ കോവിഡ് രോഗമുക്തരുടെ എണ്ണം 27 ലക്ഷം കടന്നു. ഇതോടെ രോഗമുക്തി നിരക്ക് 76.61 ശതമാനമായി ഉയര്‍ന്നു. കോവിഡ് മുക്തരായ രോഗികള്‍ സജീവമായ കോവിഡ് കേസുകളുടെ 3.5 ഇരട്ടിയിലധികമാണ്.
അതേസമയം, ഇന്ത്യ ആദ്യമായി ഒരു ദിവസം 10.5 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,55,027 കോവിഡ് -19 പരിശോധനകളാണ് നടന്നത്. ഇതോടെ ഇന്ത്യയുടെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4.14 കോടി (4,14,61,636) കടന്നു
സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ 1003 ലാബുകളും 580 സ്വകാര്യ ലാബുകളും ഉണ്ട്. തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 811 (സര്‍ക്കാര്‍: 463 + സ്വകാര്യം: 348), ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 651 (സര്‍ക്കാര്‍: 506 + സ്വകാര്യം: 145), സിബിഎന്‍എഎടി അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 121 (സര്‍ക്കാര്‍: 34 + സ്വകാര്യം: 87) എന്നിവയാണ് അവ
അതേസമയം, ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 35 ലക്ഷം കടന്നിട്ടുണ്ട്. ഇന്ന് 78,761 കോവിഡ് കേസുകളും 948 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതി ദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഞായറാഴ്ച രാവിലെ 35,42,733 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊത്തം കേസുകളില്‍ 7,65,302 സജീവ കേസുകളാണ്.
7,47,995 കേസുകളും 23,775 മരണങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. 4,09,238 കേസുകളും 7,050 മരണങ്ങളും തമിഴ്നാട്ടിലുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ദില്ലി, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവയാണ് അടുത്തത്.
Post Your Comments