തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കൂടി വരുമ്പോള്‍ മുഖ്യമന്ത്രി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്നാണ് സ്ഥിരം മറുപടിയെന്നുമാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈഫ് മിഷന് കമ്മീഷനെയും ക്രമക്കേടിനേയും കുറിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ രണ്ട് മന്ത്രിമാര്‍ ശരിവച്ചിട്ടുണ്ടെന്നും എന്നാലും മുഖ്യമന്ത്രി പറയുന്നത് ഒന്നും അറിയില്ലെന്നാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
അതേസസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വടക്കാഞ്ചേരിയില്‍ ഭവന സമുച്ചയം നിര്‍മിക്കാന്‍ തീരുമാനമെടുത്ത 2019 ജൂലൈ 11 ലെ യോഗത്തിന്റെ മിനുട്സ് ആണ് നശിപ്പിക്കപ്പെട്ടതെന്നും നിലവില്‍ നിര്‍മ്മാണം നടത്തുന്നത് റെഡ് ക്രസന്റോ യൂണിടാക്കോ അല്ലെന്നും ഹാബിറ്റാറ്റിനെ മറയാക്കി സെയിന്‍ വെഞ്ചേഴ്സിന്റെ കീഴിലുള്ള മറ്റൊരു കമ്പനിയാമെന്നും അനില്‍ അക്കര പറഞ്ഞു.
Post Your Comments