ചെന്നൈ: ആറ് കിലോയും ഒന്നരടി ഉയരവുമുള്ള നടരാജ ലോഹ വിഗ്രഹം തമിഴ്‌നാട്ടിലെ സബര്‍ബന്‍ തടാകത്തില്‍ നിന്നും കണ്ടത്തി. ഒരു പ്രദേശവാസിയാണ് മത്സ്യബന്ധനത്തിനിടെ വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
മുരളി എന്ന പ്രദേശിവാസി ശനിയാഴ്ച സബര്‍ബന്‍ റെഡ് ഹില്‍സിനടുത്തുള്ള സിരുംഗാവൂര്‍ തടാകത്തില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കെയാണ് ഒരു ലെതര്‍ ബാഗ് വലിച്ചെടുത്തത്. തുറന്നു നോക്കിയപ്പോളാണ് ആറ് കിലോ ഭാരമുള്ള നടരാജന്റെ ഒന്നര അടി ഉയരമുള്ള വിഗ്രഹം കണ്ടത്. വിഗ്രഹം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ അദ്ദേഹം ഉടന്‍ തന്നെ ലോക്കല്‍ പോലീസിനെ അറിയിച്ചു.
വിഗ്രഹം മോഷ്ടിച്ച് പിന്നീട് തടാകത്തില്‍ വലിച്ചെറിതണോ എന്ന് ഉടന്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ മോഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടി ‘ജങ്കല്യന്‍’ എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറി വി സുബ്രഹ്മണ്യന്‍ പി.ടി.ഐയോട് പറഞ്ഞു, എല്ലാ വിഗ്രഹങ്ങളും മോഷ്ടിക്കപ്പെട്ടാല്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി ചിത്രങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ അധികാരികള്‍ മുന്നോട്ട് വരണമെന്നും വിഗ്രഹങ്ങള്‍ അധികൃതര്‍ കണ്ടെടുക്കുമ്പോഴെല്ലാം പൂജയ്ക്കായി അടുത്തുള്ള ക്ഷേത്രങ്ങളില്‍ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments