KeralaLatest NewsNews

ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു

തിരുവനന്തപുരം: ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു. ക്ഷേത്രനിലവറകളിലെ അമൂല്യനിധിശേഖരം, (സുപ്രീം കോടതി തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലാത്ത)ബി. നിലവറയിലേത് ഒഴിച്ചുള്ള നിധശേഖരം ഇനി ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കും മുമ്ബില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഒറിജനല്‍ അല്ലെങ്കിലും അതിനോട് കിടപിടിക്കുന്ന അപൂര്‍വ രത്നങ്ങളുടെയും ആഭരണങ്ങളുടെയും ത്രീ ഡി ചിത്രങ്ങളാണ് കാണാന്‍ കഴിയുക. ക്ഷേത്രത്തിന് അടുത്ത് സജ്ജമാക്കുന്ന മ്യൂസിയത്തിലാകും പ്രദര്‍ശനം. പുതിയ ഭരണസമിതിയുടെ മുഖ്യദൗത്യങ്ങളില്‍ ഒന്ന് ഇത് തന്നെയാവും.

read also : അര്‍ധരാത്രി വീട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം; സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍

നിധിശേഖരത്തിന്റെ 45,000േേ ത്താളം ത്രിഡി ചിത്രങ്ങള്‍ ലഭ്യമാണ്. ഇതിന്റെ മൂന്ന് സെറ്റുകളില്‍ ഒരെണ്ണം സുപ്രീം കോടതിയിലും, മറ്റൊന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസിലും മൂന്നാമത്തേത് ക്ഷേത്രത്തിലും സൂക്ഷിച്ചിട്ടുണ്ട്. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ രാജകുടുംബത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button