ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ 11 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. തന്റെ ജനപ്രിയ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിലൂടെയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുക. മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്‍ കി ബാത്തിന്റെ 68-ാമത്തെ പതിപ്പാണിത്
തന്റെ റേഡിയോ പ്രോഗ്രാമില്‍ അഭിസംബോധന ചെയ്യേണ്ട പ്രശ്‌നങ്ങളെക്കുറിച്ച് ആളുകളില്‍ നിന്ന് ആശയങ്ങളും നിര്‍ദ്ദേശങ്ങളും മോദി തേടിയിരുന്നു. നമോ അല്ലെങ്കില്‍ മൈഗോവ് ആപ്പ് ഉപയോഗിച്ച് കത്തെഴുതിയോ 1800-11-7800 എന്ന നമ്പറില്‍ വിളിച്ച് സന്ദേശങ്ങള്‍ റെക്കോര്‍ഡുചെയ്തുകൊണ്ടോ ആളുകള്‍ക്ക് അവരുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനായി ഓഗസ്റ്റ് 10 മുതല്‍ ഫോണ്‍ സെന്റരുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
ഓഗസ്റ്റ് 30 ന് രാവിലെ 11 ന് ട്യൂണ്‍ ചെയ്യുക. എന്ന് മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നുള്ള ഒരു ട്വീറ്റില്‍ പറയുന്നു.
Tune in at 11 AM on 30th August. #MannKiBaat pic.twitter.com/PuaZEqmT78
— Narendra Modi (@narendramodi) August 29, 2020
കാര്‍ഗില്‍ വിജയ് ദിവാസ് ആഘോഷിക്കുന്ന ദിവസത്തിലായിരുന്നു ഇതിനു മുമ്പ് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭസംബോധന ചെയ്തത്. അന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സേനയ്ക്കെതിരെ ധീരമായി പോരാടിയ സൈനികര്‍ക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
കോവിഡ് -19 വര്‍ദ്ധിച്ചുവരുന്ന സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മോദി പൗരന്മാരെ ഓര്‍മ്മിപ്പിച്ചു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മുന്‍ നിര പോരാളികള്‍ മാസ്‌ക് ധരിച്ച് ഒരു ദിവസം ചെലവഴിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ അവ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 തടയാന്‍ ആളുകള്‍ എല്ലാ മുന്‍കരുതലുകളും പാലിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ മന്‍ കി ബാത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
Post Your Comments