Latest NewsNewsInternational

കമല ഹാരിസിനേക്കാൾ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ യോഗ്യത ഇവാൻക ട്രംപിന് ; ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : ഏഷ്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂ ഹാംഷെയറിൽ നടന്ന റിപ്പബ്ലിക്കൻ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

യു.എസിൽ ഒരു വനിതാ വൈസ് പ്രസിഡന്റ് വരുന്നതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ട്രംപ്, തന്റെ മകളും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേഷ്ടാവുമായ ഇവാൻക ട്രംപ് അത്തരമൊരു സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാർത്ഥിയാകുമെന്ന് അഭിപ്രായപ്പെട്ടു.’ഞങ്ങൾക്ക് ഇവാൻകയെ വേണം എന്ന് എല്ലാവരും പറയുന്നു. ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല’- അദ്ദേഹം തന്റെ അനുയായികളോട് പ്രതികരിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദ്ദേശം ഔദ്യോഗികമായി അംഗീകരിച്ച ശേഷമുള്ള ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണിത്.

അതേസമയം പ്രസിഡന്റ് പദവി എന്താണെന്നുപോലും അറിയാത്തയാളാണ് ട്രംപ് എന്ന് കമല ഹാരിസ് നേരത്തേ വിമർശിച്ചിരുന്നു.ഡെമോക്രാറ്റിക് പാട്ടിയുടെ പ്രസിഡന്റ് സ്ഥാനാത്ഥി ജോ ബൈഡനെയും ട്രംപ് കടന്നാക്രമിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചാൽ അമേരിക്കയുടെ മഹത്ത്വമാണ് നശിക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു.

‘ദുർബലനായ സ്ഥാനാർഥിയാണ് ജോ ബൈ‍ഡൻ. അമേരിക്കയുടെ സ്വപ്നങ്ങൾ അയാൾ നശിപ്പിക്കും. ഒരർഥത്തിലും രാജ്യത്തിന്റെ രക്ഷകനാവാൻ ബൈഡന് കഴിയില്ല. ഡെമോക്രാറ്റുകൾ രാജ്യത്തെ നഗരങ്ങളിൽ അരാജകവാദികളെ തുറന്നുവിടും’ ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button