വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിമർശനം. ട്രംപ് സ്വീകരിക്കുന്ന രീതി കാണുമ്പോള്‍ ആദ്യം മുതല്‍ അദ്ദേഹം കോവിഡിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് മനസിലാകുന്നതെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ അമേഷ് അഡാല്‍ജ വ്യക്തമാക്കിയത്.
Read also: കോവിഡ് വാക്സിന് നിര്‍മാണം: ചൈനയുമായുള്ള പരസ്പര സഹകരണത്തിൽ നിന്ന് പിന്മാറി കാനഡ
ചൈനയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് നടത്തിയത്. വൈറസിനെ കൈകാര്യം ചെയ്ത രീതിയെ പ്രതിരോധിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതോടൊപ്പം തന്റെ ഭരണ മികവിനെ കുറിച്ച് നിരവധി അസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്കു മുൻപിൽ അവതരിപ്പിച്ചത്. ജനുവരി പകുതി മുതല്‍ ആഴ്ചകളോളം കോവിഡിനെ കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നല്കിയ മുന്നറിയിപ്പുകളെല്ലാം പ്രസിഡന്റ് അവഗണിക്കുകയായിരുന്നുവെന്നും അഡാല്‍ജ കുറ്റപ്പെടുത്തി.
Post Your Comments