ഒട്ടാവ: കോവിഡ് വാക്സിന് നിര്‍മാണത്തില്‍ ചൈനയുമായുള്ള പരസ്പര സഹകരണകരാറില്നിന്ന് പിന്മാറി കാനഡ. ചൈനീസ് കമ്പനി കാന്‍സിനോ ബയോളജിക്സുമായുള്ള പങ്കാളിത്തമാണ് കാനഡ അവസാനിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഭൗമ രാഷ്ട്രീയ ആശങ്കകളാണ് കരാര്‍ തകരാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാക്സിന് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടര്‍ച്ചയായി തടഞ്ഞതിനെത്തുടര്‍ന്നാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് നാഷണല്‍ റിസര്‍ച്ച കൗണ്‍സിലും അറിയിച്ചിട്ടുണ്ട്.
മെയിലാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ചൈനീസ് കമ്പനിയായ കാന്സിനോയുമായുള്ള കരാര്‍ അംഗീകരിച്ചത്. അതേസമയം ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിനു പിന്നാലെ അമേരിക്കന്‍ കമ്പനിയായ വിബിഐ വാക്സിന്‍സ് ഉള്‍പ്പെടെ രണ്ട് വാക്സിന് നിര്‍മാതാക്കളുമായി സഹകരണം തുടങ്ങിയതായി എന്‍ആര്‍സി വ്യക്തമാക്കി.
Post Your Comments