Latest NewsIndia

ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടി​ല്‍ നി​ന്ന് പി​ന്തി​രിയ​ണ​മെന്ന് ഫേ​സ്ബു​ക്കി​ന് വീ​ണ്ടും ക​ത്ത​യ​ച്ച്‌ കോ​ണ്‍​ഗ്ര​സ്

ഫേ​സ്ബു​ക്കി​ന്‍റെ സ്വ​കാ​ര്യ​നേ​ട്ട​ത്തി​നാ​യി രാ​ജ്യ​ത്ത് സാ​മൂ​ഹി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടി​ല്‍ ഫേ​സ്ബു​ക്കി​ന് ക​ത്ത​യ​ച്ച്‌ വീ​ണ്ടും കോ​ണ്‍​ഗ്ര​സ്. രാ​ജ്യ​ത്ത് സാ​മൂ​ഹ്യ അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടി​ല്‍ നി​ന്ന് ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യെ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്നും സി​ഇ​ഒ സ​ക്ക​ര്‍​ബ​ര്‍​ഗി​ന് അ​യ​ച്ച ക​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ന്‍റെ സ്വ​കാ​ര്യ​നേ​ട്ട​ത്തി​നാ​യി രാ​ജ്യ​ത്ത് സാ​മൂ​ഹി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

2397 പേർക്ക് ഇന്ന് കോവിഡ്, 2317 പേർക്കും സമ്പർക്കം മൂലം

ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ഐ​സി​സി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വേ​ണ്ടി ഫേ​സ്ബു​ക്കി​ന്‍റെ ന​യ​ങ്ങ​ളി​ല്‍ കമ്പ​നി വെ​ള്ളം ചേ​ര്‍​ക്കു​ന്നു​വെ​ന്ന് വാ​ള്‍​സ്ട്രീ​റ്റ് ജേ​ണ​ലി​ല്‍ വ​ന്ന വാ​ര്‍​ത്ത രാ​ജ്യ​ത്തു കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ര​ണ്ടാം ത​വ​ണ​യും ക​ത്ത​യ​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button