Latest NewsKeralaNews

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല, ഷോട്ട് സർക്യൂട്ട് മാത്രമാണത് ; പ്രതിപക്ഷ നേതാവ് നാണംകെട്ട പ്രചാരണം നടത്തുന്നു : കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്ത വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന തരത്തിൽ രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി പറഞ്ഞു. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സർക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാൽ, പ്രളയം വന്നതിനാൽ അത് നടന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button