CricketLatest NewsNewsSports

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം തരംഗ പരനവിതാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തരംഗ പരനവിതാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2009 ല്‍ ആരംഭിച്ച ദേശീയ ടീമുമായുള്ള കരിയര്‍ ആണ് താരം അവസാനിപ്പിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 38 കാരനായ ബാറ്റ്‌സ്മാന്‍ തന്റെ തീരുമാനം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം തരംഗ പരനവിതാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. ശ്രീലങ്ക ക്രിക്കറ്റിനെ തന്റെ ഉദ്ദേശ്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് എസ്എല്‍സി പ്രസ്താവനയില്‍ പറഞ്ഞു.

2009 ഫെബ്രുവരി 21 ന് ദേശീയ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ടെസ്റ്റില്‍ ദേശീയ ടീമിനായി ആകെ 32 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 41.94 ശരാശരിയില്‍ 1,793 റണ്‍സും നേടി. അന്താരാഷ്ട്ര കരിയറില്‍ 11 അര്‍ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. 2012 നവംബറില്‍ കൊളംബോയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് തരംഗ പരനവിതാന അവസാനമായി പാഡണിഞ്ഞത്.

222 ഫസ്റ്റ് ക്ലാസ് ഗെയിമുകളില്‍ നിന്ന് 45.82 ശരാശരിയില്‍ 14,940 റണ്‍സ് നേടിയ പരനവിതാന 130 ലിസ്റ്റ് എ ഗെയിമുകളില്‍ നിന്ന് 4,620 റണ്‍സും 29 ടി 20 കളില്‍ 642 റണ്‍സും നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button