ന്യൂഡല്‍ഹി : നിങ്ങളുടെ അനാരോഗ്യത്തില്‍ വേദനയുണ്ട് … എളുപ്പത്തില്‍ സുഖം പ്രാപിയ്ക്കട്ടെയെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജപ്പാനുമായി ഇന്ത്യയ്ക്കുണ്ടായ സൗഹൃദം ബന്ധത്തിനു മുന്നിട്ട് താങ്കളുടെ നേതൃത്വത്തിലായിരുന്നു. അത് വളരെ ശക്തമായ ഒരു ബന്ധമായി മാറുകയും ചെയ്തു. ഈ അവസരത്തില്‍ നിങ്ങളുടെ അഭാവം തീര്‍ച്ചയായും ഒരു വലിയ വിടവ് തന്നെയായിരിക്കുമെന്ന് പ്രധാനമന്ത്രി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.
read also : ജപ്പാന്‍ പ്രധാനമന്ത്രി രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്
തന്റെ അനാരോഗ്യത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചതിന് ഏതാനു മണിക്കൂറുകള്‍ക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശ്വാസ വാക്കുകളുമായി ട്വീറ്റ് ചെയ്തത്.
Post Your Comments