Latest NewsCarsNewsAutomobile

പഴയതോ ഉപയോഗശൂന്യമോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍, എന്തൊക്കെയെന്നറിയാം

പഴയതും, ഉപയോഗിക്കാത്തതുമായ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് ചുവടെ പറയുന്നു.

നിങ്ങളുടെ വാഹനത്തിന്‍റെ ഒറിജിനൽ ആര്‍സി ബുക്ക് ഉണ്ടെങ്കിൽ മാത്രമേ ആര്‍സി ബുക്ക് റദ്ദ് ചെയ്യുന്നതിനായുള്ള നടപടിയിലേക്ക് കടക്കാൻ പറ്റു. . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സാധുത വേണമെന്നില്ല) സഹിതം ആര്‍സി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി അപേക്ഷാ ഫീസ് സമർപ്പിക്കേണ്ടതില്ല. എന്നാൽ നികുതിയിൽ വീഴ്ച വരുത്തിയാലോ, വാഹനം ഉപയോഗിച്ച നാൾ വരെയുള്ള ഫിറ്റ്നെസ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിലോ അതിനുള്ള പിഴ അടക്കേണ്ടി വരും. ഇതിനായി ഇന്‍ഷുറന്‍സോ പുക പരിശോധനാ സര്‍ട്ടിഫിക്കേറ്റോ ആവശ്യമില്ല. മേൽ പറഞ്ഞവയെല്ലാം ചേര്‍ത്ത അപേക്ഷ രജിസ്ട്രേർഡ് തപാലായി ആര്‍ടി ഓഫീസിലേക്ക്‌ അയക്കുകയോ അല്ലെങ്കിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button