തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ 38,240 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 400 രൂപ ഇടിഞ്ഞ് 37,840 രൂപയിലെത്തി. 4,730 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം 26ന് വില 38,000 രൂപയിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം 240 രൂപ വര്‍ധിച്ച് 38,240 രൂപയാകുകയായിരുന്നു. ഈ മാസം ഏഴിന് ചരിത്രവിലയായ 42,000രൂപയിലാണ് സ്വർണത്തിന്റെ വ്യാപാരം നടന്നത്. പിന്നീട് വില ഇടിയുകയായിരുന്നു.
Post Your Comments