കോവിഡ് ചികിത്സയിലിരിക്കെ സിറ്റി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട നാല് തടവുകാരെ കണ്ടെത്തുന്നതിന് ഹൈദരാബാദ് സിറ്റി പോലീസ് പൊതു സഹായം തേടുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് നാല് പേര്‍ രക്ഷപ്പെട്ടത്. ഇവരെല്ലാം ചെര്‍ലാപള്ളി സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന ഗാന്ധി ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡിലേക്ക് മാറ്റി.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ആശുപത്രിയിലെ വാഷ്റൂം വിന്‍ഡോയില്‍ നിന്ന് ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് താഴേക്ക് ഇറങ്ങിയാണ് ഇവര്‍ രക്ഷപ്പെട്ടത്. നാല് തടവുകാരുടെ പേരും ഫോട്ടോയും ഹൈദരാബാദ് പോലീസ് പുറത്തുവിട്ടു. രക്ഷപ്പെട്ട സമയത്ത് അവര്‍ സാധാരണ വസ്ത്രം ധരിച്ചിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് ഉചിതമായ പ്രതിഫലം നല്‍കും, അവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും, ”സിറ്റി പോലീസ് മേധാവി അഞ്ജനി കുമാര്‍ പറഞ്ഞുവെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
തടവുകാരുടെ വിശദാംശങ്ങള്‍ ;
തടവുകാരന്‍ നമ്പര്‍ 6624 എം.ജാവീദ് ദസ്തഗിരി (തണ്ടൂരിലെ ക്രി.
തടവുകാരന്‍ മുഹമ്മദ് അബ്ദുല്‍ അര്‍ബാസ് / അബ്ദുള്‍ റഹീം (രാജേന്ദ്ര നഗറിലെ 1336/2020-ല്‍ കുറ്റാരോപിതനായി.
തടവുകാരന്‍ 3365 പി.നരസിംഹ s / o രാജേഷ്
തടവുകാരന്‍ 8272 സമ സുന്ദര്‍ / ബാം ചന്ദര്‍
ഇവരെ കുറിച്ച് സൂചന ലഭിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍
പ്രധാന പോലീസ് കണ്‍ട്രോണ്‍ റൂം 040-27852333, 9490616690
നോര്‍ത്ത് സോണ്‍ പോലീസ് കണ്‍ട്രോള്‍ റൂം 040-27853599, 9490598982
അസി. പോലീസ് കമ്മീഷണര്‍, ഗോപാല്‍പുരം ഡിവിഷന്‍ – 9490616439
ഇന്‍സ്‌പെക്ടര്‍, ചില്‍ക്കല്‍ഗുഡ പി.എസ്. 9490616440
Post Your Comments