രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരട്ടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പാര്‍ട്ടി വേദിയില്‍ പറയാതെ കത്തെഴുതിയത് എന്തിനാണെന്നും രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസില്‍ നേതൃത്വ പ്രശ്‌നം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെയാണ് ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം നടത്തിയത്.
23 നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തെഴുതിയത്. സ്ഥിരം അധ്യക്ഷ പദവി വേണമെന്നും രാഷ്ട്രീയ തീരുമാനങ്ങള്‍ കാര്യക്ഷമമാകണമെന്നും തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. അതേസമയം, പാര്‍ട്ടി ഭരണഘടന സംരക്ഷിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
പ്രിയങ്കയല്ല രാഹുലാണ് കോണ്‍ഗ്രസിന്റെ ഭാവിയെന്ന് ശിവസേന
അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ പാര്‍ട്ടി 50 വര്‍ഷത്തേക്ക് അധികാരത്തില്‍ വരില്ലെന്ന് ഗുലാംനബി ആസാദും അഭിപ്രായപ്പെട്ടിരുന്നു. കത്ത് എഴുതിയതിനെ എതിര്‍ത്തും ന്യായികരിച്ചും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെ കുറിച്ചുമെല്ലാം ചൂടേറിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നത്.
Post Your Comments