കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ഗ്രൗണ്ട് ഹാന്ഡ്ലിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കൊണ്ടോട്ടി പുളിക്കല്‍ പെരിയമ്പലം സ്വദേശി നിസാര്‍ (45) ആണ് ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്. ഫ്ളൈ ദുബായ് വിമാനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അസുഖമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയാണ് നിസാര്‍. ഇദ്ദേഹത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുളിക്കല്‍ യൂത്ത് അലൈവിന്റെ തുടക്കകാരനുമാണ് നിസാര്‍. ഭാര്യ: സാറാബി പെരിങ്ങളം, മക്കള്‍ റാസി, റാദി, റിഫ.
Post Your Comments