തിരുവനന്തപുരം : നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം പദ്ധതികളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണമെന്ന് കാണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയഗാന്ധിയ്ക്കയച്ച കത്തിനെ കുറിച്ച് പ്രതികരിച്ച് അഡ്വ.ഹരിഷ് വാസുദേവന്‍. നിലവില്‍ കത്തയച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ കത്ത് അനവസരത്തിലും അനൗചിത്വപരമായതെന്നുമാണ് രാഹുല്‍ ഗന്ധിയടക്കമുള്ള ചില പക്ഷത്തിന്റെ വാദം. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടണം എന്നു ആഗ്രഹിക്കുന്നവര്‍ ഈ രാജ്യത്തൊരു ശക്തമായ മതേതരജനാധിപത്യ സഖ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാദ്യം നെഹ്‌റുകുടുംബാധിപത്യം അവസാനിപ്പിച്ച് ആ പണിക്ക് കൊള്ളാവുന്നവര്‍ നേതൃത്വത്തില്‍ വരണമെന്നും ഹരിഷ് വാസുദേവന്‍ പറഞ്ഞു.
എകെ ആന്റണിയെപോലെ ഒരു ജനബന്ധവും ഇല്ലാത്ത നേതാക്കള്‍ നയിക്കുന്ന എഐസിസി ഇങ്ങനെ തകര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ആന്റണിയെ പറഞ്ഞുവിടണം. സോണിയാഗാന്ധിയെ എന്നോ മാറ്റേണ്ടിയിരുന്നു. കരുണ എന്ന ഏത് നേതാവിനും വേണ്ട അടിസ്ഥാന ഗുണമുള്ള ആളാണ് രാഹുല്‍ഗാന്ധി. പക്ഷെ കുഴിമടിയനും സംഘടനാപാടവം ഇല്ലാത്തവനുമാണ് എന്നാണ് തന്റെ തോന്നല്‍. എന്നും ബിജെപി യുടെ വര്‍ഗ്ഗീയ-കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് രാഷ്ട്രീയത്തിന് പകരം സോഷ്യലിസ്റ്റ് കൂട്ടായ്മ ഉണ്ടാക്കാന്‍ രാഹുലിനെക്കൊണ്ടു കൂട്ടിയാല്‍ കൂടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശിതരൂര്‍ അടക്കമുള്ളവര്‍ അയച്ച കത്ത് പ്രതീക്ഷയോടെയാണ് ഞാന്‍ കണ്ടത്. കോണ്ഗ്രസില് നേതൃമാറ്റം വേണമെന്ന് ആ പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും പറയും. രാജാവ് നഗ്‌നനാണ് എന്നു വിളിച്ചുപറയുന്ന കുട്ടിയെ ചീത്ത പറയുന്നവര്‍ സ്തുതിപാഠകരും ആ പാര്‍ട്ടിയുടെ പതനം ആഗ്രഹിക്കുന്നവരും മാത്രമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അഡ്വ. ഹരിഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഈ രാജ്യത്തൊരു ശക്തമായ മതേതരജനാധിപത്യ സഖ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും കോണ്ഗ്രസ് പാര്‍ട്ടി ശക്തിപ്പെടണം എന്നു ആഗ്രഹിക്കും. അതിനാദ്യം വേണ്ടത് നേതൃത്വത്തില്‍ നിന്ന് നെഹ്‌റുകുടുംബാധിപത്യം അവസാനിപ്പിച്ച് ആ പണിക്ക് കൊള്ളാവുന്ന ആള്‍ക്കാരു നേതൃത്വത്തില്‍ വരണം. AK ആന്റണിയെപോലെ ഒരു ജനബന്ധവും ഇല്ലാത്ത നേതാക്കള്‍ നയിക്കുന്ന AICC ഇങ്ങനെ തകര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ആന്റണിയെ പറഞ്ഞുവിടണം. സോണിയാഗാന്ധിയെ എന്നോ മാറ്റേണ്ടിയിരുന്നു. കരുണ എന്ന ഏത് നേതാവിനും വേണ്ട അടിസ്ഥാന ഗുണമുള്ള ആളാണ് രാഹുല്‍ഗാന്ധി. പക്ഷെ കുഴിമടിയനും സംഘടനാപാടവം ഇല്ലാത്തവനുമാണ് എന്നാണ് എന്റെ തോന്നല്‍. ഇന്നത്തെ BJP യുടെ വര്‍ഗ്ഗീയ-കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് രാഷ്ട്രീയത്തിന് പകരം സോഷ്യലിസ്റ്റ് കൂട്ടായ്മ ഉണ്ടാക്കാന്‍ രാഹുലിനെക്കൊണ്ടു കൂട്ടിയാല്‍ കൂടില്ല.
എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ശശി തരൂര്‍ ഒരു സ്റ്റേറ്റ്‌സ്‌മെന്‍ ആണ്. ജയറാം രമേഷ്, ശശി തരൂര്‍, കപില്‍സിബല്‍ എന്നിവരൊക്കെ വിഷന്‍ ഉള്ളവരാണ്. അത് പ്ലാന്‍ ചെയ്യാന്‍ ശക്തരുമാണ്. ക്രൗഡ് പുള്ളറായ ചെറുപ്പക്കാരേ നേതൃത്വത്തില്‍ കൊണ്ടുവരണം. ജാതി-മത-ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടെ VD സതീശനെപ്പോലെയുള്ള കഴമ്പുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം കിട്ടുന്നില്ലല്ലോ എന്നു തോന്നാറുണ്ട്.
ശശിതരൂര്‍ അടക്കമുള്ളവര്‍ അയച്ച കത്ത് പ്രതീക്ഷയോടെയാണ് ഞാന്‍ കണ്ടത്. കോണ്ഗ്രസില് നേതൃമാറ്റം വേണമെന്ന് ആ പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും പറയും. രാജാവ് നഗ്‌നനാണ് എന്നു വിളിച്ചുപറയുന്ന കുട്ടിയെ ചീത്ത പറയുന്നവര്‍ സ്തുതിപാഠകരും ആ പാര്‍ട്ടിയുടെ പതനം ആഗ്രഹിക്കുന്നവരും മാത്രമാകും.
https://www.facebook.com/harish.vasudevan.18/posts/10158735094372640
Post Your Comments