Independence DayKeralaLatest NewsIndiaNews

‘മാപ്പ് ഫെയിം സവർക്കർ ലിസ്റ്റിലുണ്ട്, നെഹ്‌റു ഇല്ല, നാണമുണ്ടോ ബി.ജെ.പി?’ – പോസ്റ്റുമായി ഹരീഷ് വാസുദേവൻ ശ്രീദേവി

കൊച്ചി: ഹർ ഘർ തിരംഗ പരസ്യത്തിൽ നിന്നും ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. സർക്കാർ പണമെടുത്ത് സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിക്കാൻ നോക്കിയാൽ ഒരു ജനത അതംഗീകരിക്കില്ലെന്നും, പൊതുപണം ഉപയോഗിക്കുമ്പോൾ ചരിത്രത്തോട് സത്യസന്ധത കാണിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

‘വർഗ്ഗീയവാദിയും ദേശീയപതാകയെ പോലും അംഗീകരിക്കാത്തവനും ഗാന്ധിവധക്കേസിൽ ആദ്യം പ്രതിയുമായിരുന്ന മാപ്പ് ഫെയിം സവർക്കർ ലിസ്റ്റിലുണ്ട്. ജവാഹർലാൽ നെഹ്‌റുവിനെ പുറത്താക്കി. കർണ്ണാടക സർക്കാരിന്റെ പരസ്യമാണ്. സർക്കാർ പണമെടുത്തു സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിക്കാൻ നോക്കിയാൽ ഒരു ജനത അതംഗീകരിക്കില്ല. പൊതുപണം ഉപയോഗിക്കുമ്പോൾ ചരിത്രത്തോട് സത്യസന്ധത കാണിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്’, ഹരീഷ് വാസുദേവൻ കുറിച്ചു.

അതേസമയം, ബി.എസ് ബൊമ്മൈ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കർണാടക സർക്കാരിന്റെ പത്രപരസ്യത്തിനെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നെഹ്‌റുവിന്റെ വലിയ ആരാധകനായിരുന്ന തന്റെ പിതാവ് എസ്ആർ ബൊമ്മൈയെ ബി.എസ് ബൊമ്മൈ അപമാനിച്ചുവെന്ന് ജയറാം രമേശ് പറഞ്ഞു. നെഹ്‌റുവിനെ പരാമർശിക്കാത്ത കർണാടക സർക്കാർ പരസ്യത്തിൽ നിന്നെല്ലാം നെഹ്‌റു അതിജീവിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കർണാടക മുഖ്യമന്ത്രിയെ ‘പാവ മുഖ്യമന്ത്രി’ എന്നാണ് കോൺഗ്രസ് നേതാവ് ബിഎം സന്ദീപ് വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button