കോഴിക്കോട്: പൂക്കള്‍ പറിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. യുവാവിന്റെ വീടിന് സമീപം പൂ പറിക്കാനെത്തിയ എട്ടാം ക്ലാസുകാരിയെയാണ് പീഡിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നാദാപുരം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവാവിനെതിരെ കേസെടുത്തത്. ബുധനാഴ്ച പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ പിടി കൂടാനായിയിട്ടില്ല. ഇയ്യങ്കോട് സ്വദേശിയാണ് പ്രതിയെന്നാണ് സൂചന.
Post Your Comments