KeralaLatest NewsNews

ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി;

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതു ഗതാഗതത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ തീരുമാനം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 2 വരെയാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം സര്‍വ്വീസുകള്‍ നടത്തേണ്ടത്. എല്ലാ ജില്ലകളിലേക്കും യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിലവില്‍ അയല്‍ ജില്ലകളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്.

Read Also : ഓണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്

സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്നും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെട്ടവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button