KeralaLatest NewsNews

പാലക്കാട് വന്‍ സ്വര്‍ണവേട്ട

പാലക്കാട്: പാലക്കാട് വന്‍ സ്വര്‍ണവേട്ട . വാഹന പരിശോധനയ്ക്കിടെ മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ മൂന്നരക്കിലോ സ്വര്‍ണവും ആറുലക്ഷം രൂപയും പിടികൂടി. ആലത്തൂര്‍ അഞ്ചു മൂര്‍ത്തി മംഗലം സ്വദേശികളായ സതീഷ്, ക്രിജേഷ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു.

Read Also : അനിൽ നമ്പ്യാരടക്കമുള്ളവരെക്കുറിച്ച് ചില അപകടങ്ങളും അപായസൂചനകളും അന്നേ ആർ.എസ്.എസ് പ്രചാരകനോട് നേരിട്ട് തന്നെ സൂചിപ്പിച്ചിരുന്നതാണ് ; സൈബർ സംഘികൾ അയാളെ വിശുദ്ധനക്കാൻ ഊർജം ചിലവാക്കരുത്; സംഘപരിവാർ അണികൾ സത്യത്തോടൊപ്പം നിൽക്കണം- ശ്രീലാ പിള്ളയുടെ കുറിപ്പ്

പൊള്ളാച്ചിയില്‍ നിന്നും കടത്തി കൊണ്ടുവന്നതായിരുന്നും സ്വര്‍ണവും പണവും. നടപടികള്‍ പൂര്‍ത്തിയാക്കി സ്വര്‍ണവും പണവും കസ്റ്റംസിന് കൈമാറി. ബിസ്‌കറ്റുകളുടെയും ആഭരണങ്ങളുടെയും രൂപത്തിലായിരുന്നു സ്വര്‍ണം.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി പി.മധു, പ്രിവന്റീവ് ഓഫീസര്‍ ജെ. ആര്‍.അജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണവും പണവും കടത്തിയെന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button