വാഷിങ്ടന്‍ : കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന് യുഎസ് ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആദ്യം നിര്‍ദേശം നല്‍കിയിരുന്ന അധികൃതരാണ് ഇപ്പോള്‍ യാതൊരു വിശദീകരണവും നല്‍കാതെ മലക്കം മറിഞ്ഞിരിക്കുന്നത്.
സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ വെബ്‌സൈറ്റിലാണ് തിങ്കളാഴ്ച പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. ‘കോവിഡ് രോഗിയുമായി ആറടി അകലത്തിനുള്ളില്‍ നിങ്ങള്‍ക്കു സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും രോഗലക്ഷണമൊന്നുമില്ലെങ്കില്‍ പരിശോധിക്കേണ്ടതില്ല. രോഗലക്ഷണം കാണുകയോ അധികൃതര്‍ ആവശ്യപ്പെട്ടാലോ മാത്രം പരിശോധന നടത്തിയാല്‍ മതി’ എന്നും സിഡിസി വെബ്‌സൈറ്റില്‍ പറയുന്നു. അതേസമയം വൈറ്റ് ഹൗസിന്റെ ഇടപെടലാണു പുതിയ നിര്‍ദേശത്തിനു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പരിശോധനകള്‍ വ്യാപിപ്പിക്കേണ്ട കാര്യമില്ലെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. രോഗികളുടെ എണ്ണം കൂടുന്നത് മഹാമാരി നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന പ്രതീതിയുണ്ടാക്കുമെന്നാണു ട്രംപിന്റെ വിമര്‍ശനം.
Post Your Comments