ബീജിംഗ് : ചൈനയിലെ ഗ്വാങ്‌ഷോവിലെ ഉപയോഗശൂന്യമായ അപ്പാര്‍ട്ട്‌മെന്റില്‍ കോറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍. എന്‍വയേണ്‍മെന്റല്‍ ഇന്റര്‍നാഷണില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡ് ബാധിച്ച അഞ്ചു പേര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് മുകളിലുള്ള അടഞ്ഞു കിടന്ന അപ്പാര്‍ട്ട്‌മെന്റിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വളരെക്കാലം ഒഴിഞ്ഞുകിടന്ന അപ്പാര്‍ട്ട്‌മെന്റിലെ സിങ്കിലും ഷവര്‍ പിടിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് ഓവുചാല്‍ പൈപ്പിലൂടെ വ്യാപിച്ചേക്കാമെന്ന സൂചനയാണ് ഗവേഷകര്‍ ഇതിലൂടെ നല്‍കുന്നത്.
ടോയ്‌ലെറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന എയര്‍ബോണ്‍ കണികകള്‍ പൈപ്പുകള്‍ വഴി വൈറസ് വ്യാപനം ഉണ്ടാക്കുന്നുണ്ടോ എന്നറിയുന്നതിനായി ഗവേഷകര്‍ ഓണ്‍ സൈറ്റ് ട്രേസര്‍ സ്റ്റിമുലേഷന്‍ എന്ന പരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരെമാരു നിഗമനത്തില്‍ എത്തിയത്.
തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് സാര്‍സ് കോവ് 2 പകരുന്നതെന്നാണ് ലോകാരോഗ്യസംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. വിസര്‍ജ്യത്തിലൂടെയും വൈറസ് വ്യാപനമുണ്ടായേക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിരുന്നു. ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 73 രോഗികളില്‍ പകുതിയിലേറെപ്പേരുടെ വിസര്‍ജ്യത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
Post Your Comments