Latest NewsKeralaNews

ആയുധങ്ങളുമായി പോയ ക​ര​സേ​ന​ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ‌​പ്പെ​ട്ടു : സംഭവം കൊച്ചിയിൽ

കൊച്ചി : ക​ര​സേ​ന​ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ‌​പ്പെ​ട്ടു. കൊച്ചി തുറമുഖത്തു നിന്നും മദ്ധ്യപ്രദേശിലെ ജബൽപൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആർമി ലോറിയാണ് അപകടത്തിൽപ്പെട്ടത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കുണ്ടന്നുർ പാലത്തിൽ വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നു. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടമറിഞ്ഞ് പോലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button