KeralaLatest NewsNews

പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ സര്‍ക്കാര്‍‌ തിരിമറി നടത്തി: ആരോപണവുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി. സതീശന്‍ എം.എല്‍.എ. പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ സര്‍ക്കാര്‍‌ തിരിമറി നടത്തിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിക്കുന്നത്. മാര്‍ച്ച്‌ 28ന് സര്‍ക്കാര്‍ 1550 രൂപ നിരക്കില്‍ 15,000 പിപിഇ കിറ്റുകള്‍ വാങ്ങിയെന്നും എന്നാല്‍ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലുമാണെന്ന് വി.ഡി. സതീശന്‍ തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ഇന്‍ഫ്രാറെഡ് തെര്‍‌മോമീറ്ററിന്പൊതുവിപണയില്‍ 2500 രൂപയാണെങ്കിലും സര്‍ക്കാര്‍ വാങ്ങിയത് 5,000 രൂപ നിരക്കിലാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്.
ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്.

അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല!!

Read also: എ.സി മൊയ്‌തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button