ജനപ്രിയ സ്കൂട്ടറിന്റെ വില വീണ്ടും കൂട്ടി ടിവിഎസ്. സ്‌കൂട്ടി പെപ് പ്ലസിന് ഏകദേശം 800 രൂപ തന്നെയാണ് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ വരുത്തിയിട്ടില്ല. മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്‌സ്, ഓപ്പണ്‍ ഗ്ലൗ ബോക്‌സ്, ഈസി സ്റ്റാന്റ് ടെക്‌നോളജി, സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്‌സും സ്‌കൂട്ടറില്‍ കമ്പനി നൽകിയിട്ടുണ്ട്. 90 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്കൂട്ടിക്ക് നിരത്തിൽ കരുത്ത് പകരുന്നത്.
95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ ഭാരം. . 1,230 mm ആണ് വീല്‍ബേസ്. 5 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. പുത്തന്‍ കളറുകളിലാണ് പുതിയ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്കൂട്ടി പെപ് പ്ലസ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിവിംഗ് റെഡ്, തിളക്കമുള്ള സ്വര്‍ണം, ഫ്രോസ്റ്റഡ് ബ്ലാക്ക്, നീറോ ബ്ലൂ, ബാബലീഷ്യസ് പ്രിന്‍സസ് പിങ്ക് എന്നീ നിറങ്ങളിലും, മാറ്റ് പതിപ്പ് അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നീ നിറങ്ങളിലും തിരഞ്ഞെടുക്കാവുന്നതാണ്
Post Your Comments