മസ്‌ക്കറ്റ് : ഒമാനിൽ ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടിപാര്‍ലറുകൾ, ജിംനേഷ്യങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ഒമാനിൽ അനുമതി. . ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ അഞ്ച് മാസത്തില്‍ ഏറെയായി അടഞ്ഞുകിടക്കുന്ന ഈ മേഖലകള്‍ ബുധനാഴ്ച മുതല്‍ പ്രവർത്തനം ആരംഭിക്കും.
ബാര്‍ബര്‍ഷോപ്പുകള്‍ക്ക് പുറമെ മെന്‍സ് പേഴ്‌സണല്‍ കെയര്‍ സ്ഥാപനങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി സലൂണുകള്‍, ഹെയര്‍ ഡ്രസിങ് സ്ഥാപനങ്ങള്‍, ഒട്ടകയോട്ട വേദികള്‍, ഹോട്ടലുകളിലെ മീറ്റിങ്-കോണ്‍ഫറന്‍സ് ഹാളുകള്‍, ജിമ്മുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍, ലേസര്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍, പരമ്പരാഗത മരുന്ന് മരുന്ന് ക്ലിനിക്കുകള്‍, വിവാഹ സാധനങ്ങള്‍ വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന കടകള്‍ എന്നിവയ്ക്കും ബുധനാഴ്ച മുതല്‍ പ്രവര്ത്തിക്കാം. റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ബുധനാഴ്ച മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്. ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വേണം പ്രവര്‍ത്തനം നടത്താന്‍.
കഴിഞ്ഞ ആഴ്ചകളില്‍. വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും ചില മേഖലകളുടെ വിലക്ക് തുടരുകയായിരുന്നു. ഇവ കൂടി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ രാജ്യം പൂര്‍ണമായി സാധാരണ നിലയിലാകും
Post Your Comments