Latest NewsKeralaNews

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ആ​സൂ​ത്രി​തം : കെ. സുരേന്ദ്രൻ

തിരുവനന്തപുരം : സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ആ​സൂ​ത്രി​തമെന്ന് വീണ്ടും ആവർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ  കെ. സുരേന്ദ്രൻ. ജൂലൈ 13ന്, സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള പൊതുഭരണ വകുപ്പിന്റെ സർക്കുലർ ഇതിനുള്ള തിരക്കഥയാണ്. തീ പിടിക്കാതിരിക്കാന്‍ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന പോ​ലും ദു​രൂ​ഹ​മാണ്. തീ​പി​ടി​ത്ത​ത്തി​ൽ പ്ര​ധാ​ന​ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ എ​ല്ലാം ഇ ​ഫ​യ​ൽ ആ​ണോ ? അ​ങ്ങ​നെ​യെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രാ വി​വ​ര​ങ്ങ​ൾ ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് അ​ട​ക്കം പു​റ​ത്ത് വി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Also read : സെക്രട്ടേറിയറ്റിൽ തീയണയ്ക്കാൻ വൈകിയതിലും ദുരൂഹത: ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ളപ്പോഴും ഫയർഫോഴ്സ് യൂണിറ്റെത്തിയത് പുറത്തുനിന്ന്

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള പൊ​തു​ഭ​ര​ണ വ​കു​പ്പ് ഓ​ഫീ​സി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.45 ഓ​ടെ​യാ​ണ് തീപിടിത്തമുണ്ടായത്. തീ ​ഉ​യ​രു​ന്ന​തു ക​ണ്ട് ജീ​വ​ന​ക്കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തും ഫ​യ​ര്‍ ഫോ​ഴ്സും ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന ഫ​യ​ലു​ക​ളും ക​ത്തി​പ്പോ​യ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നുവെന്നാണ് വി​വ​രം. എ​ന്നാ​ല്‍, പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button