Latest NewsNewsIndia

ഏകതാ പ്രതിമയുടെ സുരക്ഷ ഏറ്റെടുത്ത് സിഐഎസ്എഫ്

ന്യൂ ഡൽഹി : ഗുജറാത്തിലെ. ഏകതാ പ്രതിമയുടെ സുരക്ഷ ചുമതല ഏറ്റെടുത്ത് സിഐഎസ്എഫ്(സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്). ആദ്യ ഘട്ടത്തിൽ സുരക്ഷക്കായി 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. 350 ജീവനക്കാരെയാകും സുരക്ഷക്കായി നിയോഗിക്കുക. പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ച് റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കകുകയെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥം നിര്‍മിച്ചതാണ് ഏകതാ പ്രതിമ. 182 മീറ്റര്‍ ആണ് ഉയരം. ലോകത്തെ ഏറ്റവും വലിയ പ്രതിമകളിലൊനാണിത്. സര്‍ദാര്‍ സരോവര്‍ ഡാമിന് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button