അമരാവതി : കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രി അധികൃതരുടെ അനുമതി ഇല്ലാതെ കോണ്‍ഗ്രസ് നേതാവ് പുറത്തിറങ്ങുകയുമായിരുന്നു. ഇതു കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞെങ്കിലും ഇദ്ദേഹം ആശുപത്രി ഉടമ തന്റെ സുഹൃത്താണെന്നും അദ്ദേഹത്തോട് സംസാരിക്കാനുണ്ടെന്നും പറഞ്ഞ് പുറത്തേക്ക് കടക്കുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.പിന്നീട് മൊബൈല്‍ സിഗ്നലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുന്നപുരല്ലെപള്ള റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും പൊലീസ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തി. കോവിഡ് ബാധിച്ചതിനാല്‍ വിഷാദവാനാണെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Post Your Comments