തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ സെക്രട്ടേറിയറ്റ് തീപിടുത്തത്തില്‍ ഒരു ഫയലും പൂര്‍ണമായി കത്തിനശിച്ചില്ലെന്ന് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഭാഗികമായി കത്തിയവ വ്യാഴാഴ്ച സ്‌കാന്‍ ചെയ്‌തെടുക്കും. കാമറയില്‍ പകര്‍ത്തി ഇവയുടെ എണ്ണം തിട്ടപ്പെടുത്തും.
എന്‍ഐഎ ആവശ്യപ്പെട്ടതടക്കം പ്രധാന ഫയലുകള്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി.സുനില്‍കുമാറിന്റെ ഓഫീസിലെ അലമാരയില്‍ ഭദ്രമാണ്. ഇവ സെക്ഷനില്‍ സൂക്ഷിക്കാറില്ല. എന്‍ഐഎ ആവശ്യപ്പെട്ട രേഖകളെല്ലാം അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണന്‍ നല്‍കിയിട്ടുണ്ട്. കത്തിയ ഫയലുകള്‍
പൊളിറ്റിക്കല്‍
ഗസ്റ്റ്ഹൗസുകളിലെ മുറി ബുക്കിംഗ്
മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വിവരം
മന്ത്രിമാര്‍ക്കുള്ള പ്രോട്ടോക്കോള്‍ വിജ്ഞാപനം
ഇതിന്റെയെല്ലാം കോപ്പി സ്റ്റോക്ക് ഫയലിലും ഗസറ്റിലുമുണ്ട്
പ്രോട്ടോകോള്‍-2ബി
പ്രോട്ടോകോള്‍ പ്രകാരമല്ലാതെ വിഐപി പദവി നല്‍കല്‍
ഉന്നതര്‍ക്ക് സംസ്ഥാന അതിഥി പദവി നല്‍കല്‍
എയര്‍പോര്‍ട്ടില്‍ കാര്‍, പോലീസ് സംരക്ഷണം അനുവദിക്കല്‍
മന്ത്രിമാര്‍ മറ്റ് സംസ്ഥാനങ്ങളിലെത്തുന്‌പോള്‍ സ്റ്റേറ്റ് ഗസ്റ്റ് പദവിക്കുള്ള അപേക്ഷ
Post Your Comments