കോഴിക്കോട്: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമസ്ത . പ്രധാനമന്ത്രിയുടെ തീരുമാനം സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്നങ്ങള്‍ക്കിടയാവുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് തങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടെന്നും സമ്സത പറഞ്ഞു. വിക്ടേഴ്സ് ചാനല്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും സമസ്ത ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
read also : സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന് ഇ പി ജയരാജന്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്രദിനപ്രസംഗത്തിലാണ് സൂചന നല്‍കിയത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും. ഇതാണ് ഇപ്പോള്‍ സമസ്ത എതിര്‍ക്കുന്നത്.
Post Your Comments