തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വീടായ ലോക് കല്യാണ്‍ മാര്‍ഗിലും ഓഫീസിലും തീപിടിത്തമുണ്ടായി … അവിടെ മോദി വല്ല രേഖയും കടത്തിയിട്ട് തീ ഇട്ടതാണെന്ന് ഇവരാരെങ്കിലും പറയുമോ? മറു ചോദ്യം ഉന്നയിച്ച് മന്ത്രി ഇ.പി.ജയരാജന്‍ . പ്രധാനമന്ത്രിയുടെ കാര്യാലയത്തിലും പല മന്ത്രാലയങ്ങളുടെ ഓഫീസിലും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലും തീപിടിച്ചിട്ടില്ലേ എന്ന് മന്ത്രി ചോദിച്ചു.
അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഒരുഫയലും പൂര്‍ണമായി കത്തിനിശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കസ്റ്റംസിന് കൈമാറേണ്ട രേഖകള്‍ കത്തിയെന്നത് പോലത്തെ ബാലിശമായ വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അവിടെ അത്തരം രേഖകളല്ല സൂക്ഷിക്കാറ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കേണ്ട ഒരു രേഖയും കത്തിയിട്ടില്ല. അവയെല്ലാം സുരക്ഷിതമാണ്. ഇ- ഫയലിങ് സംവിധാനം സമഗ്രമായി നടപ്പാക്കിയ സര്‍ക്കാരാണിതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ മറവില്‍ യുഡിഎഫും ബിജെപിയും ഒത്തുകളിച്ച് കേരളത്തില്‍ അക്രമം അഴിച്ചുവിടാന്‍ നോക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.തീപിടിത്തത്തില്‍ അന്വേഷണമുണ്ടാകും. അന്വേഷണത്തിന് സഹായകമാകാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ ഉള്‍പ്പടെ തടഞ്ഞത്. ചീഫ് സെക്രട്ടറി അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിറവേറ്റി, എന്നും മന്ത്രി പറഞ്ഞു.
Post Your Comments