ന്യൂഡല്‍ഹി: വോട്ടര്‍ സര്‍വേ പുറത്തുവിട്ട് ഐ.എ.എന്‍.എസ്.സി. മോദി സർക്കാർ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ജന ഹൃദയങ്ങളിൽ എൻ.ഡി.എ സർക്കാർ ഇടംപിടിച്ചത്. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും രണ്ടാമത് നിതിന്‍ ഗഡ്കരിയുമെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കി. എന്‍.ഡി.എ ഇതര വോട്ടര്‍മാര്‍ക്കും ഇടയില്‍ നടത്തിയ ഐ.എ.എന്‍.എസ്.സി വോട്ടര്‍ സര്‍വേയിലാണു രാജ്നാഥ് സിങ് ഒന്നാമതെത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബി.ജെ.പിക്കാര്‍ക്കിടയില്‍ അമിത് ഷായ്ക്ക് സ്വീകാര്യതയുള്ളപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവര്‍ക്കിടയില്‍ എസ്.ജയ്ശങ്കറിനാണ് സ്വീകാര്യത.
Read Also: ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
അതേസമയം, ‘സേവനം, സദ്ഭരണം, പാവങ്ങളുടെ ക്ഷേമം’ എന്ന ആശയം മുൻനിർത്തി 8 വർഷത്തെ മികവിൽ ആഘോഷമാക്കുകയാണ് ബി.ജെ.പി. ‘നാളെ ഹിമാചലിൽ നടക്കുന്ന സമ്മേളനത്തിൽ മോദി പ്രസംഗിക്കും. ജൂൺ 14 വരെ നീളുന്ന പരിപാടികളിൽ മന്ത്രിമാർ വിവിധ സ്ഥലങ്ങളിൽ താമസിച്ചായിരിക്കും ജനങ്ങളുമായി സംവദിക്കുന്നത്. പട്ടികജാതി പട്ടിക വിഭാഗങ്ങൾ, ഒബിസി, ന്യൂനപക്ഷം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഓരോ ദിവസം തിരിച്ചിട്ടുണ്ട്’- ബി.ജെ.പി നേതൃത്വം അറിയിച്ചു.
Post Your Comments