അബുദാബി : അഞ്ച് പേര്‍ കോവിഡ്-19 ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിലാണ് സംഭവം. സ്വദേശി കുടുംബത്തിലെ അഞ്ച് പേര്‍ കോവിഡ്-19 ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരാണ് അറസ്റ്റിലായത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് അറസ്റ്റെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also : ആളുകള്‍ രോഗത്തെ ഗൗരവമായി കാണുന്നില്ല: കോവിഡ് മുക്തയായ ശേഷം പ്രതികരണവുമായി സുമലത
തന്റെ കുടുംബത്തിലെ അഞ്ചു പേര്‍ കോവിഡിനു കീഴടങ്ങിയതായി ഒരു യുവാവ് അബുദാബിയിലെ ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറോട് പറയുകയായിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കാതെ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉടന്‍ തന്നെ അത് സംപ്രേഷണം ചെയ്തു. അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടെത്തുകയും റിപ്പോര്‍ട്ടറേയും വാര്‍ത്ത കൈമാറിയ യുവാവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ വാര്‍ത്ത യുഎഇ സ്വദേശികളുടെയും പ്രവാസികളുടെയും ഇടയില്‍ അകാരണമായ ഭീതി സൃഷ്ടിക്കാനും ആശങ്കയിലാഴ്ത്താനും കാരണമായതായി വ്യക്തമാക്കി.
Post Your Comments