KeralaLatest NewsNews

‘ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപിടിത്തം’ : ഷാഫി പറമ്പില്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ. ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ലെന്നും പിടിപ്പിച്ചതാവാനേ വഴിയുള്ളൂവെന്നും ഷാഫി പറഞ്ഞു. സിസിടിവിക്ക് ഇടിമിന്നലും ഫയലിന് തീപിടുത്തവും ആണ് സംഭവിച്ചിരിക്കുന്നതെന്നും ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം…………………………………………..

#CCTV_ക്ക്‌_ഇടിമിന്നലും
#ഫയലിന്_തീപ്പിടുത്തവും .
ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്ക്‌ സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാണ് . NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട് .
വിദേശ രാജ്യങ്ങളുടെ കോൺസിലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ സെക്ഷനിലാണ് . ഈ ഓഫീസിലാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗ്‌സഥരുടെയും ഉൾപ്പെടെയുള്ളവരുടെ വിദേശയാത്രയയുടെ ക്ലിയറൻസ് വാങ്ങുന്നതും ഫയലുകൾ സൂക്ഷിക്കുന്നതും .
കോൺസുലേറ്റിൽ നിന്ന് സർക്കാരിനയക്കുന്ന എല്ലാ വസ്തുവഹകളും സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഈ ഓഫിസിന്റെ ചുമതലയാണ് .

ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല
പിടിപ്പിച്ചതാവാനേ വഴിയുള്ളു .

സ്വർണ്ണക്കടത്ത് കേസും കെ.ടി ജലീലിന്റെ നിയമ ലംഘനമായ പാർസൽ(?) കടത്തുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപ്പിടുത്തം .

അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button