Latest NewsKeralaIndia

സെക്രട്ടേറിയറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപിയും കോൺഗ്രസ്സും

ഗുരുതരമായ പ്രശ്‌നങ്ങളാണ് ഈ വന്‍ തീപിടുത്തത്തിലുണ്ടായിരിക്കുന്നത്. മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തമുണ്ടായത്. പ്രധാനപ്പെട്ട ഫയലുകള്‍ കത്തിപ്പോയിട്ടുണ്ട്

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ. ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചു . ‘ഗുരുതരമായ പ്രശ്‌നങ്ങളാണ് ഈ വന്‍ തീപിടുത്തത്തിലുണ്ടായിരിക്കുന്നത്. മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തമുണ്ടായത്. പ്രധാനപ്പെട്ട ഫയലുകള്‍ കത്തിപ്പോയിട്ടുണ്ട്’,ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. എന്‍ഐഎ പരിശോധന നടക്കാന്‍ സാധ്യതയുള്ള പ്രോട്ടോകോള്‍ വിഭാഗത്തില്‍ തന്നെയുണ്ടായിരിക്കുന്ന തീ പിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്.

‘ ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ?’ ; സന്ദീപ് വാര്യര്‍

തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാന്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടാനും സാധ്യതയേറെയാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിനിടെ വ്യാപകമായ അക്രമത്തിന് യു.ഡി.എഫ്, ബി.ജെ.പി ശ്രമമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇ.ഐ.ഡി പൊളിറ്റിക്കല്‍ സെക്ഷനിലാണ് തീപിടുത്തമുണ്ടായതെന്നും പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button