
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി തുടങ്ങിയത് നേട്ടത്തോടെ. സെന്‍സെക്സ് 166 പോയിന്റ് നേട്ടത്തില്‍ 38,955ലും നിഫ്റ്റി 47 പോയിന്റ് യര്‍ന്ന് 11515ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും ഉണർവേകിയത്. ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 448 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 80 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, നെസ് ലെ, അദാനി പോര്‍ട്സ്, യുപിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടൈറ്റന് കമ്പനി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments