Latest NewsIndiaNews

കോവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറച്ചു ; മൊതലാളിയെ കൊന്ന് കിണറ്റിലെറിഞ്ഞു, 21 കാരനായ അതിഥി തൊഴിലാളി പിടിയില്‍

ദില്ലി: കോവിഡ് പ്രതിസന്ധിയില്‍ ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരില്‍ മൊതലാളിയെ കൊലപ്പെടുത്തിയ 21 കാരനായ അതിഥി തൊഴിലാളി അറസ്റ്റില്‍. 45 കാരനായ ഓം പ്രകാശിനെ കൊലപ്പെടുത്തിയതിന് ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്ലീം ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 15000 രൂപയായിരുന്നു ശമ്പളം. കോവിഡ് വ്യാപനം മൂലം വരുമാനം കുറഞ്ഞതോടെ ഉടമ ശമ്പളം വെട്ടിക്കുറച്ചു. ഇതാണ തസ്ലീമിനെ ചൊടിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടാവുകയും തുടര്‍ന്ന് ഓം പ്രകാശ് തന്നെ തല്ലിയെന്ന് തസ്ലീം പൊലീസിന് മൊഴി നല്‍കി. പിന്നീട് ഉറങ്ങാന്‍ കിടന്ന ഓം പ്രകാശിന്റെ തലയ്ക്ക് തസ്ലീം ഭാരമുള്ള വടികൊണ്ട് അടിച്ചു. തുടര്‍ന്ന് കഴുത്ത് അറക്കുകയും മൃതദേഹം ചാക്കില്‍ക്കെട്ടി അടുത്തുള്ള കിണറ്റില്‍ എറിയുകയും ചെയ്തു.

എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ഓം പ്രകാശ് ദൂരെ പോയിരിക്കുകയാണെന്നാണ് ബന്ധുക്കളോട് തസ്ലീം പറഞ്ഞത്. പിന്നീട് ഇയാള്‍ പേടിച്ച് ഓം പ്രകാശിന്റെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളും മൊബൈലുമായി കടന്നു കളഞ്ഞു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞും കാണാതായതോടെ ഓഗസ്റ്റ് 10 മുതല്‍ ഓം പ്രകാശിനെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് 12 ന് ബന്ധു പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ അടുത്തുള്ള കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മൃതദേഹം കിണറ്റില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് തസ്ലീമിന്റെ ഉത്തര്‍പ്രദേശിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമടക്കം നടത്തിയ റെയ്ഡിനൊടുവില്‍ ദില്ലിയില്‍ നിന്ന് ഞായറാഴ്ച ഇയാളെ പിടികൂടി. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണും ചില രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. കൊല്ലാനുപയോഗിച്ച കത്തിയും ഇയാളില്‍നിന്ന് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button